Advertisement

AISF സംസ്ഥാനവ്യാപക പഠിപ്പുമുടക്ക് ഇന്ന്

December 19, 2023
2 minutes Read
AISF announces state wide strike tomorrow

AISF സംസ്ഥാനവ്യാപകമായി ഇന്ന് പഠിപ്പുമുടക്കും. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാനാണ് സംഘടനയുടെ തീരുമാനം. പരീക്ഷകൾ നടക്കുന്നതിനാൽ സ്കൂളുകളെ പഠിപ്പുമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (AISF strike today against chancellor)

അതേസമയം എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കും കോഴിക്കോട്ടെ നാടകീയ സംഭവങ്ങള്‍ക്കും ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്തെത്തി. കോഴിക്കോട്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരത്തെത്തിയ ഗവര്‍ണര്‍ക്കെതിരെ ഇന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. രാജ്ഭവനിലേക്കുള്ള യാത്രാമധ്യേയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.

മാധ്യമങ്ങള്‍ക്ക് നേരെ ഗവര്‍ണര്‍ വീണ്ടും പൊട്ടിത്തെറിക്കുന്ന സ്ഥിതിയുണ്ടായി. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നത് മാധ്യമങ്ങളുടെ ഭാഗമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. കേരളത്തില്‍ ബിജെപി പ്രധാനശക്തിയാണോ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിക്കുന്നു. മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്നും വസ്തുതകള്‍ ഇല്ലാതാക്കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

Story Highlights: AISF strike today against chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top