Advertisement

തൃശ്ശൂരിൽ സ്കൂട്ടറും ബെെക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

December 19, 2023
0 minutes Read
Bike accident thrissur one death

തൃശ്ശൂര്‍ കാട്ടൂര്‍ എടക്കുളത്ത് സ്കൂട്ടറും ബെെക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികനായ എടക്കുളം സ്വദേശി 51 വയസ്സുള്ള സാജ് റാം ആണ് മരിച്ചത്. ഇന്ന് വെെകീട്ട് എടക്കുളം പാലത്തിന് സമീപത്തായിരുന്നു അപകടം. സാജ് റാം ഓടിച്ചിരുന്ന സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി വിബിൻ ഓടിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ബെെക്ക് ഓടിച്ചിരുന്ന വിബിൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കാട്ടൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top