Advertisement

പ്രതിഷേധത്തിനിടെ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ രാഷ്ട്രപതിയെ സമീപിക്കും

December 19, 2023
1 minute Read
Governor Arif Mohammad khan at Trivandrum

തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ കേരളം കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവര്‍ണര്‍ – എസ്എഫ്‌ഐ പോരിന് പിന്നാലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് എത്തിയത്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാജ്ഭവന്റെ ഭാഗത്തുനിന്നുള്ള നടപടി ഉണ്ടാകും.

ഗവര്‍ണര്‍ അടുത്ത രണ്ട് ദിവസവും രാജ്ഭവനില്‍ തന്നെ ഉണ്ടാകും. ചില ചികിത്സാ ആവശ്യങ്ങള്‍ മാത്രമാണ് ഗവര്‍ണര്‍ അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ഗവര്‍ണര്‍ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചേക്കും. സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐയുടെ നീക്കങ്ങളും നിര്‍ണായകമാണ്. ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് വിദ്യാര്‍ത്ഥി സംഘടനയുടെ തീരുമാനം.

Story Highlights: Governor Arif Mohammad khan at Trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top