സസ്‌പെന്‍സ് നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; മലയാളി മോഡലിനെ നായികയാക്കി ചിത്രം നിര്‍മിച്ച് രാം ഗോപാല്‍ വര്‍മ

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ചിത്രം നിര്‍മിക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ. സാരി എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. ഒരുപാട് സ്‌നേഹം ഒരുപാട് അപകടകരവുമായേക്കാമെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ആര്‍വി ഗ്രൂപ്പും രാം ഗോപാല്‍ വര്‍മയും ഒരുമിച്ചാണ് നിര്‍മിക്കുന്നത്. സസ്‌പെന്‍സ് ഒളിപ്പിക്കുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചില സൂചനകള്‍ തരുന്നു. (Ram Gopal Varma produces Saree movie with Malayali heroine)
ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനത്തിന് പിന്നാലെ ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം ഗോപാല്‍ വര്‍മ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേരുള്‍പ്പെടെ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്നാക്കി മാറ്റി. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് രാം ഗോപാല്‍ വര്‍മ അവരെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത് വലിയ വാര്‍ത്തയായിരുന്നു.
അഞ്ച് ഭാഷകളില്‍ സാരി റിലീസ് ചെയ്യും. ഇന്‍സ്റ്റ ഗ്രാം സെലിബ്രിറ്റിയും മോഡലുമായ ശ്രീലക്ഷ്മിയ്ക്ക് നിരവധി ഫോളോവേഴ്‌സാണുള്ളത്.
Story Highlights: Ram Gopal Varma produces Saree movie with Malayali heroine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here