വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചിരുന്നു. ജൂലൈ മുതലുള്ള 5 മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്.
ഈ കുടിശ്ശിക എപ്പോൾ നൽകാനാകുമെന്ന കാര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ മറുപടി കൊടുക്കും. സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചത്. ഏപ്രിൽ മുതൽ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നില്ല. ഇത് ഇരട്ടി ഭാരമുണ്ടാക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പെൻഷൻ വിഹിതം സംബന്ധിച്ച് കേന്ദ്ര സർക്കാരും വിശദീകരണം നൽകും. മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന കർശനനിലപാടാണ് ഹൈക്കോടതിയുടേത്.
Story Highlights: mariyakkuti pension high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here