ജമ്മുവിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അഖ്‌നൂർ സെക്ടറിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചയോടെയാണ് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി ബാക്കിയുള്ള മൂന്ന് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു.
അതേസമയം, പൂഞ്ച് ആക്രമണത്തിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം. പ്രദേശത്ത് വ്യോമ നിരീക്ഷണം ശക്തമാക്കി. ‘ദേരാ കി ഗലി’ വനമേഖലയിൽ കരസേനയും പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സ്നിഫർ നായ്ക്കളെയും രംഗത്തിറക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. രജൗരി, പൂഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
Story Highlights: Major Infiltration Bid Foiled Along Border In Jammu; 1 Terrorist Killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here