Advertisement

‘സഹോദരിമാർക്ക് നൽകുന്ന ബഹുമാനത്തെക്കാൾ വലുതല്ല ഒരു ബഹുമതിയും; പത്മശ്രീ തിരികെ സ്വീകരിക്കില്ല’; നിലപാടിലുറച്ച് ബജ്‌റംഗ് പൂനിയ

December 24, 2023
2 minutes Read
Bajrang Punia

പത്മശ്രീ തിരികെ സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് ഗുസ്തി താരം ബജ്‌റംഗ് പൂനിയ. നീതി ലഭിച്ചതിന് ശേഷം മാത്രമേ പത്മശ്രീ പുരസ്‌കാരം തിരികെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്ന് ബജ്‌റംഗ് പൂനിയ പറഞ്ഞു. സഹോദരിമാർക്ക് നൽകുന്ന ബഹുമാനത്തെക്കാൾ വലുതല്ല ഒരു ബഹുമതിയുമെന്ന് താരം വ്യക്തമാക്കി.

ബ്രിജ് ഭ്രൂഷന്റെ വിശ്വസ്തനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരികെ നൽകിയിരുന്നു. വനിതാ ഗുസ്തി താരങ്ങളോടുള്ള അനീതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷമാണ് ബജ്റംഗ് പുരസ്കാരം മടക്കി നൽകിയത്. ബ്രിജ് ഭ്രൂഷന്റെ വിശ്വസ്തനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് വെങ്കലമെഡൽ ജേതാവ് സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു. സാക്ഷി ഉൾപ്പെടെ ബ്രിജ്ഭൂഷണെതിരെ സമരം ചെയ്ത ഗുസ്തി താരങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയാണ് ബജ്റംഗിന്റ നടപടി.

Story Highlights: Bajrang Punia says he is willing to take back his Padma Shri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top