‘യുപി റോൾ മോഡലുകളുടെ റോൾ മോഡൽ ആയി മാറി’: യോഗിയെ പ്രശംസിച്ച് ഉപരാഷ്ട്രപതി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കർ. യോഗിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വലിയ മാറ്റമാണ് ഉണ്ടായത്. ‘റോൾ മോഡലുകളുടെ റോൾ മോഡൽ’ ആയി യുപി മാറി. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനും സർക്കാരിന് കഴിഞ്ഞതായി ഉപരാഷ്ട്രപതി പറഞ്ഞു.
ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥ് വികസനത്തിൻ്റെ പ്രതീകമായി മാറി. നേരത്തെ യുപിയിലെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ക്രമസമാധാനവും വികസനവും സംസ്ഥാനത്തിന്റെ പ്രധാന ആശങ്കയായിരുന്നു. എന്നാൽ ഇന്ന് ക്രമസമാധാന കാര്യത്തിൽ രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് യു.പിയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: UP Has Become “Role Model Of Role Models”: Vp Praises Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here