Advertisement

സ്വര്‍ണവില 47,000ലേക്ക് അടുക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1500 രൂപ

December 27, 2023
1 minute Read
Gold price today gold rate updates

സംസ്ഥാനത്ത് സ്വര്‍ണവില കുറയാതെ തുടരുന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,800 രൂപയാണ്. ഗ്രാമിന് പത്തു രൂപ കൂടി 5850 രൂപയായി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില 47000ത്തിലേക്ക് കടക്കും.

ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നാലെ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു. പിന്നീട് 15ന് സ്വര്‍ണവില കുറഞ്ഞെങ്കിലും 18 മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ രണ്ടാഴ്ചയ്ക്കിടെ 1500 രൂപയാണ് വര്‍ധിച്ചത്.

Story Highlights: Gold rate today 27 December 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top