‘ദൈവം ബിജെപിയുടെ മാത്രമല്ല, എല്ലാവരുടേതുമാണ്’; സൽമാൻ ഖുർഷിദ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ദൈവം ബിജെപിയുടെ മാത്രമല്ല എല്ലാവരുടെയും സ്വന്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര വിഷയം ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ദൈവം ബിജെപിയുടെ മാത്രമല്ല, എല്ലാവരുടെയും സ്വന്തമാണ്. ബിജെപിക്കാർ എത്ര ശ്രമിച്ചാലും ദൈവം എല്ലാവരുടേതുമാണ്. ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങളുണ്ട്. എന്ത് വേണമെന്ന് പൊതുജനം തീരുമാനിക്കട്ടെ. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു, ബിജെപി അവരുടേതും’- സൽമാൻ ഖുർഷിദ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തെക്കുറിച്ചും സൽമാൻ ഖുർഷിദ് പ്രതികരിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിനുള്ളിൽ ആരംഭിച്ച് വരികയാണ്. ബംഗാൾ ഘടകവുമായി ഉടൻ ചർച്ച നടക്കും. മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി, യുപി, ബിഹാർ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Congress leader on row over Ram Temple opening event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here