അയോദ്ധ്യ ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹം; മൂന്ന് ഡിസൈനുകൾ പരിഗണനയിൽ; തീരുമാനം ഇന്ന്

അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലിനുള്ളിൽ സ്ഥാപിക്കുന്നതിനുള്ള രാംലല്ല വിഗ്രഹം തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാമക്ഷേത്ര നിർമ്മാണത്തിന്റെയും നടത്തിപ്പിന്റെയും മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റായ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസറ്റിന്റെ യോഗത്തിലാണ് വോട്ടെടുപ്പ് നടക്കുക.
മൂന്ന് ശിൽപികൾ നിർമ്മിച്ച വെവ്വേറെ ഡിസൈനുകളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ഒരു വിഗ്രഹമാകും ജനുവരി 22ന് ശ്രീകോവിലിൽ സ്ഥാപിക്കുക. ഏറ്റവും കൂടുതൽ ദൈവികതയുള്ളതും ശിശുസമാനമായതുമായ രൂപമായിരിക്കും തെരഞ്ഞെടുക്കുകയെന്നും ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
അതിനിടെ, രാമജന്മഭൂമി പാതയിലും പരിസര സമുച്ചയത്തിലും നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ശ്രീരാമമന്ദിരം നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര ഉന്നത ഉദ്യോഗസ്ഥനോടൊപ്പം വിലയിരുത്തി.
അടുത്ത മാസം നടക്കുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദർശനത്തിന് തൊട്ടുമുമ്പുമായിരുന്നു ഈ പരിശോധന. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഒരു മാസം മാത്രം ശേഷിക്കെ അയോധ്യയിൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
Story Highlights: Ayodhya: Voting on Lord Ram Lalla’s idol today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here