വനവികസന ഫണ്ടില്‍ തിരിമറി;പണം മറിച്ച് ലാപ്ടോപ്പും ജീപ്പും വാങ്ങി; പത്തനംതിട്ടയിലെ വനംവകുപ്പ് ഓഫിസുകളില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ടയിലെ വനംവകുപ്പ് ഓഫിസുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങള്‍. വനവികസന ഫണ്ടില്‍ ക്രമക്കേട് നടത്തി എന്നുള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ലാപ്ടോപും വാഹനവും വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. (Vigilance found corruption in forest offices in Pathanamthitta)
വെബ്സൈറ്റ് തയാറാക്കിയതില്‍ മുതല്‍ ക്രമക്കേട് നടന്നെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ബിനാമികളെ ഉപയോഗിച്ച് കരാറുകള്‍ തരപ്പെടുത്തി. ബുധനാഴ്ചയാണ് കോന്നിയിലെ ഡിഎഫ്ഒ ഓഫിസിലും അടവിയിലെ ഇക്കോ ടൂറിസം കേന്ദ്രത്തിലും റാന്നിയിലെ ടൂറിസം ഓഫിസുകളിലും ഉള്‍പ്പെടെ വിജിലന്‍സ് വ്യാപക പരിശോധന നടത്തിയിരുന്നത്. ഡിഎഫ്ഒയുടെ വീട്ടിലേക്കോ ഓഫിസിലേക്കോ വാഷിംഗ് മെഷീന് വാങ്ങിച്ചത് ഉള്‍പ്പെടെ വനവികസന ഫണ്ട് മറിച്ചാണെന്നും വിജിലന്‍സ് പരിശോധനയിലൂടെ മനസിലാക്കി.
വനവികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോന്നി ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ഒരു വെബ്സൈറ്റ് തയാറാക്കിയിരുന്നു. വെബ്സൈറ്റ് നിര്‍മിക്കാന്‍ ഒരു സ്വകാര്യ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇതിനായി ഒന്നരലക്ഷത്തോളം രൂപ റിലീസ് ചെയ്തിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും വെബ്സൈറ്റ് നിര്മിക്കപ്പെട്ടില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
Story Highlights: Vigilance found corruption in forest offices in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here