Advertisement

പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍; സിപിഐഎംകാര്‍ രാഷ്ട്രീയവിരോധം തീര്‍ത്തതെന്ന് മെമ്പര്‍

December 30, 2023
3 minutes Read
A group of people throw python to ward member's house

പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞെന്ന് പരാതി. ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ മുറ്റത്തേക്ക് ആണ് പെരുമ്പാമ്പിനെ എറിഞ്ഞത്. നാട്ടിലെ ഒരു സംഘം പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാന്‍ വനപാലകര്‍ എത്താന്‍ വൈകിയതോടെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് പാമ്പിനെ എറിഞ്ഞത്. സംഭവത്തില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്തു. (A group of people throw python to ward member’s house)

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തുനിന്നും ഒരു പെരുമ്പാമ്പിനെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. പെരുമ്പാമ്പിനെ ചാക്കില്‍ക്കെട്ടി ഇവര്‍ വനപാലകര്‍ വരാന്‍ കാത്തിരുന്നു. അരമണിക്കൂറിനകം വനപാലകര്‍ വരുമെന്ന് പഞ്ചായത്തംഗം പറഞ്ഞെങ്കിലും 15 മിനിറ്റിനുള്ളില്‍ പാമ്പിനെ കൊണ്ടുപോകണമെന്ന് ചെറുപ്പക്കാര്‍ ശാഠ്യം പിടിച്ചു. വനപാലകര്‍ എത്താന്‍ വീണ്ടും വൈകിയതോടെ പ്രതിഷേധത്തിന്റെ ഭാഗമായി പാമ്പിനെ ചാക്കോടുകൂടി പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് എറിയുകയായിരുന്നു.

Read Also : രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോ; മോദിയല്ലാതെ മറ്റൊരു മന്ത്രവും വികസനത്തിനില്ലെന്ന് കെ സുരേന്ദ്രൻ

ഈ സമയം പഞ്ചായത്ത് മെമ്പര്‍ വീട്ടിലെത്തിയിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ബിന്ദു ടി ചാക്കോ. തന്റെ വീട്ടിലേക്ക് സിപിഐഎം പ്രവര്‍ത്തകരാണ് പാമ്പിനെ ഇട്ടതെന്നാണ് ബിന്ദുവിന്റെ ആരോപണം. തന്നോടുള്ള രാഷ്ട്രീയവിരോധമാണ് ഇവര്‍ തീര്‍ത്തതെന്നും വാര്‍ഡ് മെമ്പര്‍ കുറ്റപ്പെടുത്തി.

Story Highlights: A group of people throw python to ward member’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top