Advertisement

തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; നൗഫലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തി

December 30, 2023
3 minutes Read
Domestic violence charges filed against Naufal in Shahana's suicide

തിരുവനന്തപുരം തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് നൗഫലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. നൗഫല്‍ ഉപയോഗിച്ചിരുന്ന ഫോണും കാറും അന്വേഷണ സംഘം പിടിച്ചെടുത്തു.(Domestic violence charges filed against Naufal in Shahana’s suicide)

വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി(23)യുടെ മരണത്തിലാണ് ഭര്‍ത്താവിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഷഹാനയെ ഭര്‍തൃമാതാവും ദേഹോപദ്രവും ഏല്‍പ്പിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഷഹാനയുടെ മുഖത്ത് പരുക്കുകള്‍ പറ്റയതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

Read Also : തിരുവല്ലത്തെ ഷഹാനയുടെ മരണത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം; നൗഫലിനെ അറസ്റ്റ് ചെയ്യും

മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഷഹാനയുടെയും നൗഫലിന്റെയും വിവാഹം. ഇവര്‍ക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷഹാന കഴിഞ്ഞ മൂന്ന് മാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ നൗഫലെത്തി കുഞ്ഞിനെ കൊണ്ടുപോയി. തുടര്‍ന്ന് മനോവിഷമത്തിലായ ഷഹാന തൂങ്ങിമരിക്കുകയായിരുന്നു.

Story Highlights: Domestic violence charges filed against Naufal in Shahana’s suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top