ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം; പ്രതിനിധി സമ്മേളനം ഇന്ന്

ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം. പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹാറാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും.
രണ്ടുദിവസങ്ങളിലാണ് തൃശൂരിൽ ഐഎൻടിയുസിയുടെ സംസ്ഥാന സമ്മേളനം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്രത്തിനെതിരെ നടത്തിയത് രൂക്ഷ വിമർശനം. പൊതുമേഖലയെ സംരക്ഷിക്കേണ്ട കേന്ദ്രസർക്കാർ അവരെ സ്വകാര്യവത്കരിക്കുകയാണ്. കുത്തക മുതലാളിമാരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി സഞ്ജീവ റെഡ്ഡി വിശിഷ്ടാതിഥിയായി. പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.സി വിഷ്ണുനാഥ് എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ചേരുന്ന പ്രതിനിധി സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.
Story Highlights: INTUC state conference begins in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here