Advertisement

അറബിക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; 48 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത

December 30, 2023
0 minutes Read
Low pressure formed in Arabian Sea

ഭൂമധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂന മർദ്ദത്തിന്റെ സഞ്ചാര പാതയിൽ കൃത്യത വന്നിട്ടില്ല. ചില ഏജൻസികൾ ന്യൂന മർദ്ദം ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായി സൂചന നൽകുന്നു.

വരും ദിവസങ്ങളിലും കേരളത്തിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ന്യൂന മർദ്ദത്തിന്റെ സഞ്ചാരപാതക്കനുസരിച്ചായിരിക്കും കേരളത്തിലെ മഴ സാധ്യത. വരും ദിവസങ്ങളിൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top