Advertisement

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ റെക്കോഡ്; ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യം

January 1, 2024
1 minute Read

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ ഇത്തവണയും റെക്കോഡ്. ഇത്തവണയും ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്.

സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യ വില്‍പനയായിരുന്നു നടന്നത്. ഈ വര്‍ഷം ഡിസംബര്‍ 22, 23 തിയതികളില്‍ 84.04 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്‌ലെറ്റില്‍ ആണ് നടന്നത്. ഇത്തവണ ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,87,120 രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുട ( 62,31,140 രൂപ ), പവര്‍ഹൗസ് ഔട്ട്ലെറ്റ് ( 60,08,130 രൂപ ), നോര്‍ത്ത് പറവൂര്‍ ( 51,99,570 രൂപ ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മദ്യ വില്‍പ്പന.

Story Highlights: Record sales of liquor on Newyear in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top