ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം: 6 മാസം പ്രായമുള്ള കുട്ടി കൊല്ലപ്പെട്ടു, അമ്മയ്ക്കും 2 ജവാന്മാർക്കും പരിക്ക്

ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണം. വെടിവയ്പ്പിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്ക്. ബിജാപൂരിൽ തിങ്കളാഴ്ചയാണ് സുരക്ഷാസേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.
ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുത്വണ്ടി ഗ്രാമത്തിന് സമീപമുള്ള വനത്തിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഡിആർജി സംഘം നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുകയായിരുന്നു. ഇതിനിടെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
സുരക്ഷാ സേനയും തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടലിൽ ആരംഭിച്ചത്. പരിക്കേറ്റ സ്ത്രീയെയും രണ്ട് ജവാൻമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിആർജിയിലെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും ഉദ്യോഗസ്ഥർ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് തെരച്ചിൽ നടത്തിവരികയാണ്.
Story Highlights: Naxal encounter in Chhattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here