Advertisement

ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കൾ നവകേരള സദസിൽ പങ്കെടുത്തു; മുഖ്യമന്ത്രി

January 2, 2024
1 minute Read

പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടുള്ള വിയോജിപ്പ് എന്തിനെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം കോൺഗ്രസ് ഏറ്റെടുക്കുകയും യുഡിഎഫിലെ ഘടക കക്ഷികൾ സ്വീകരിക്കുകയുമായിരുന്നു.

എന്നാൽ ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കൾ നവകേരള സദസിൽ പങ്കെടുത്തു. നാടിൻറെ പ്രശ്നങ്ങൾ ഉൾക്കൊണ്ട ജനങ്ങൾ നാടിൻറെ ആവശ്യത്തിനായി ഒന്നിക്കുന്നതാണ് നവകേരള സദസിൽ കണ്ടത്.

ഒന്നിനൊന്ന് മെച്ചപ്പെട്ട ജനസഞ്ചയത്തെയാണ് ഓരോ ജില്ലയിലും കണ്ടത്. നാടിൻറെ ഭാവിക്കായി അവർ ഒന്നിച്ചു. ഏതെങ്കിലും ഒരു കൂട്ടർക്ക് എതിരായ പരിപാടിയല്ല. ജനങ്ങൾക്കുവേണ്ടയാണ് നവകേരള സദസ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിക്ക് നേരെ മരടിലും തൃപ്പുണിത്തുറയിലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മരടിൽ അഞ്ചും തൃപ്പൂണിത്തുറയിൽ പതിനൊന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.

Story Highlights: Pinarayi Vijayan in Navakerala Sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top