‘മികച്ച നേതൃത്വം, വനിതാ ബിൽ പാസാക്കിയ മോദിക്ക് നന്ദി’; ബിജെപി വേദിയില്‍ ശോഭന

വനിതാ ബിൽ പാസാക്കിയ ബിജെപി നേതൃത്വത്തിന് നന്ദിയെന്ന് നടി ശോഭന. സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നു ശോഭന പറഞ്ഞു. തൃശൂരിൽ പ്രധാനമന്ത്രിയെത്തിയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന.
പല മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. നമ്മൾ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നതെന്ന് ശോഭന പറഞ്ഞു. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് അദ്യമായാണെന്നും ശോഭന കൂട്ടിച്ചേർത്തു.
സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്. എന്നാല്‍ പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാവും. കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ബില്‍പാസാക്കിയ മോദിക്ക് നന്ദി. ഭാരതിയനെന്ന നിലയില്‍ ഏറെ പ്രതിക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും ശോഭന പറഞ്ഞു.
ക്രിക്കറ്റ് താരം മിന്നുമണി, പെൻഷൻ സമരം നടത്തിയ മറിയക്കുട്ടി,ബീന കണ്ണൻ, വൈക്കം വിജയലക്ഷ്മി തുടങ്ങിയവർ വേദിയിലെത്തി. ബിജെപി പങ്കെടുക്കുന്ന വേദിയിൽ അൽഫോൻസാമ്മയുടെ ചിത്രവും ഉണ്ട്. മോദിയും മാർപ്പാപ്പയും കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളും പലയിടത്തും പ്രദർശിപ്പിച്ചിട്ടുണ്ട്.
Story Highlights: Shobana about women’s reservation Bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here