Advertisement

കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’യുടെ തീയതി മാറ്റിയേക്കും

January 4, 2024
1 minute Read
congress protest date change

കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭയാത്രയായ ‘സമരാഗ്നി’യുടെ തീയതി മാറ്റിയേക്കും. 21 ന് കാസർകോട് നിന്നും യാത്ര ആരംഭിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇക്കാലയളവിൽ നിയമസഭാ സമ്മേളനം നടക്കാൻ സാധ്യതയുള്ളതിനാലാണ് തീയതി മാറ്റം പരിഗണിക്കുന്നത്.

ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങൾ കൂടി കണക്കിലെടുത്ത് ആയിരിക്കും യാത്രാരംഭിക്കുക. അമേരിക്കയിലുള്ള കെപിസിസി അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

Story Highlights: congress protest date change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top