പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; മൂന്ന് പൊലീസുകാര്‍ക്ക് പരുക്ക്

പത്തനംതിട്ട വെച്ചൂച്ചിറ ചാത്തന്‍തറയില്‍ പൊലീസുകാർക്ക് നേരെ ആക്രമണം. മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഒരാളുടെ യൂണിഫോം വലിച്ചുകീറി. സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെ പൊലീസ് പിടികൂടി. ആക്രമണം മദ്യപസംഘത്തെ പിടിക്കൂടാനുള്ള ശ്രമത്തിനിടെയാണ്. നേരത്തെ പീഡനക്കേസിലും പ്രതിയായിരുന്നു മണി. അതിക്രമത്തിനിടെ ഇയാൾ പൊലീസുകാരിൽ ഒരാളുടെ യൂണിഫോമും വലിച്ചുകീറി.
Story Highlights: Drunk Man Attack Police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here