സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രിയുടെ ആരോപണം അതീവ ഗുരുതരം; എ.കെ.ബാലന്‍

സ്വർണ്ണക്കടത്ത് കേസിൽ പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ എ കെ ബാലൻ. അന്വേഷണ ഏജൻസികൾ കണ്ടുപിടിക്കാത്ത കാര്യം പ്രധനമന്ത്രി എങ്ങനെ അറിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടെന്ന് അറിഞ്ഞിട്ടും മോദി ഒളിച്ചുവെച്ചതെന്തിന്. പ്രധാനമന്ത്രിയുടെ ആരോപണം അതീവ ഗുതുതരം. (Narendra Modi was Criticized by AK Balan)
വിഷയത്തിൽ മൂന്ന് ഏജൻസികൾ കുറ്റപത്രം നൽകിയെന്നും അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്നും എ കെ ബാലൻ പറഞ്ഞു.
ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണകടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഇതിൻ്റെ തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം.
കുറ്റപത്രത്തിൽ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ പരോക്ഷമായി അപമാനിച്ചവെന്നും എ കെ ബാലൻ ആരോപിച്ചു. കേന്ദ്ര ഏജൻസിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ കെ ബാലൻ വ്യക്തമാക്കി.
Story Highlights: Narendra Modi was Criticized by AK Balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here