ഇനി പൈസ തരാതെ ഡീസലടിക്കില്ലെന്ന് പമ്പുടമകള്‍ പറഞ്ഞു; ഇന്ധനത്തിന് കാശില്ലാതെ പൊലീസ് വാഹനങ്ങളും പ്രതിസന്ധിയില്‍; പലയിടത്തും നൈറ്റ് പട്രോളിംഗും നിന്നു

ഇന്ധന കുടിശ്ശിക വര്‍ദ്ധിച്ചതോടെ നിരത്തിലിറക്കാനാകാതെ പൊലീസ് വാഹനങ്ങള്‍. പണം നല്‍കാതെ ഇന്ധനം ഇല്ലെന്നാണ് പമ്പുടമകളുടെ നിലപാട്. ഡീസല്‍ അടിച്ച വകയില്‍ പമ്പുകള്‍ക്ക് രണ്ട് മാസം മുതല്‍ ഒരുവര്‍ഷത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പട്രോളിംഗ് നിര്‍ത്തി. (Police vehicles struggle for money to buy Diesel amid financial crisis)
നല്‍കാനുള്ള കുടിശ്ശിക ഭീമമായതോടെയാണ് പമ്പുടമകള്‍ നിലപാട് കടുപ്പിച്ചത്. അടിച്ച ഇന്ധനത്തിന് പണം നല്‍കാതെ വന്നതോടെ പൊലീസ് വാഹനങ്ങള്‍ പലതും പാര്‍ക്കിംഗിലാണ്.
Read Also : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി
രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ കുടിശ്ശിക നല്‍കാനുണ്ട്. തിരുവനന്തപുരം റൂറല്‍ മേഖലയിലെ കണക്കെടുത്താല്‍ കിളിമാനൂരില്‍ മാത്രം രണ്ടു പമ്പുകള്‍ക്ക് നല്‍കാനുള്ളത് 10 ലക്ഷം, ആറ്റിങ്ങള്‍ ആറു ലക്ഷം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 10 ലക്ഷം വീതം. ഇങ്ങനെ പോകുന്നു കണക്കുകള്‍. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പട്രോളിംഗ് നിര്ത്തി. അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളും ഇരുിചക്ര വാഹനങ്ങളുമാണ് ഉപയോഗിക്കുന്നത്. കൈയില്‍ നിന്ന് പണം എടുത്ത് വണ്ടി ഓടുന്ന സ്‌റ്റേഷനുകളുമുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് പ്രശന പരിഹാരം കണ്ടില്ലെങ്കില്‍ പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തികളെ അടക്കം പ്രതികൂലമായി ബാധിക്കും.
Story Highlights: Police vehicles struggle for money to buy Diesel amid financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here