എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ ശംഖുംമുഖം ടെർമിനലിൽ നിന്ന്
എയർ ഇന്ത്യ എക്സ് പ്രസിന്റെ ആഭ്യന്തര സർവീസുകൾ തിരുവനന്തപുരം ശംഖു മുഖത്തെ ആഭ്യന്തര ടെർമിനലിലേക്ക് (ടി-1) മാറ്റി. ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ (ടി-2) നിന്നുള്ള ബെംഗളൂരു, ചെന്നൈ, കണ്ണൂർ സർവീസുകളാണ് ജനുവരി 5 മുതൽ ശംഖുമുഖത്തെ ടി-1ലേക്ക് മാറ്റിയത്.
ഈ സർവീസുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ടി -1ൽ ആണ്. സർവീസുകളുടെ സമയത്തിൽ മാറ്റമില്ല. മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിൽ ഉള്ളതു പോലെ തുടരും.
നേരത്തെ എയർ ഇന്ത്യയുടെ എല്ലാ സർവീസുകളും ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽനിന്നാണ് നടത്തിയിരുന്നത്. എന്നാൽ, ചാക്ക ടെർമിനലിൽ ആഭ്യന്തര യാത്രക്കാരും അന്താരാഷ്ട്ര യാത്രക്കാരും പരസ്പരം കൂടിച്ചേരാനിടവരുന്നുവെന്ന കാരണത്താൽ കസ്റ്റംസ്- ഇമിഗ്രേഷൻ വിഭാഗങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾ ശംഖുംമുഖത്തേക്കു മാറ്റുന്നത്. വിമാനത്താവളത്തിലെ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8714601843, 8714645030.
Story Highlights: Air India Express domestic flight operations shifted to T-1 terminal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here