Advertisement

കലോത്സവ വേദിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം വരച്ച് കൊച്ചുമിടുക്കി; അഭിനന്ദിച്ച് വി ശിവൻകുട്ടി

January 7, 2024
3 minutes Read

സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ചിത്രം വരച്ച് കൊച്ചുമിടുക്കി. കലോത്സവ സ്വാഗതസംഘം ഓഫീസിലേക്കെത്തിയ കൊച്ചുമിടുക്കിയുടെ ചിത്രവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ ചെറുമകളായ ഭാവയാമി സ്വാഗത സംഘം ഓഫീസിലെത്തി മന്ത്രിയെ ഇരുത്തി ചിത്രം വരക്കുന്നതാണ് പോസ്റ്റിലുള്ളത്. മന്ത്രിയെ മുന്നിലിരുത്തി ഭാവയാമിയുടെ ചിത്രരചന.

മന്ത്രി ഇരിക്കുന്നത് സൂക്ഷ്മതയോടെ വീക്ഷിച്ച് ഭാവയാമി കൈയിലുള്ള പേപ്പറില്‍ മന്ത്രിയുടെ ചിത്രം വരയ്ക്കുകയും പിന്നീട് ഈ ചിത്രം അദ്ദേഹത്തിന് നല്‍കുകയും ചെയ്യുന്നുണ്ട്. ഭാവയാമിയെ മന്ത്രി അഭിനന്ദിച്ചു. ഇതിന്റെ വിഡിയോ മന്ത്രി ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചു.

Story Highlights: Kalolsavam 2024 Little Girl drew picture V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top