മറിയക്കുട്ടിക്ക് വീട് വച്ച് നല്‍കുമെന്ന് കോണ്‍ഗ്രസ്; ഉടന്‍ നിര്‍മാണമാരംഭിക്കും

പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ സമരം ചെയ്ത മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്. മറിയക്കുട്ടിക്ക് വീട് വച്ച് നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ പറഞ്ഞു. കെ സുധാകരന്‍ ഇതിനോടകം അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. വീട് നിര്‍മാണം ഉടന്‍ നടക്കുമെന്നും വി പി സജീന്ദ്രന്‍ പറഞ്ഞു.(KPCC will give house to Mariyakutty)
മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ചുനല്‍കുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനിടെ മറിയക്കുട്ടിക്ക് വീടും സ്ഥലവുമുണ്ടെന്നായിരുന്നു ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത. പിന്നാലെ വിവിധ പ്രതികരണങ്ങളുമെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ ദേശാഭിമാനി പിശക് സംഭവിച്ചതാണെന്ന് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു.
ഇപ്പോള്‍ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലാണ്. അടിമാലി പഞ്ചായത്തിലാണ് ഈ വീടുള്ളത്. മറിയക്കുട്ടിക്ക് സ്വന്തം പേരില്‍ ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുകളുണ്ടെന്നും ഇത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും പ്രചാരണം നടന്നു. പിന്നാലെ മറിയക്കുട്ടി ഇതെല്ലാം നിഷേധിച്ച് രംഗത്തുവരികയായിരുന്നു.
Story Highlights: KPCC will give house to Mariyakutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here