Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള പരാമർശം; മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ്

January 7, 2024
2 minutes Read
PM Modi_ Maldives (1)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമർശത്തിൽ മൂന്ന് മാലിദ്വീപ് മന്ത്രി മാർക്ക് സസ്പെൻഷൻ. വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിയുടെ പരാമർശം രാജ്യത്തിന്റെ നിലപാടല്ലെന്ന് മാലിദ്വീപ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. വിവാദ പരാർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ ആണ് നടപടി.(Maldives Suspends Three Ministers Over Remarks On PM Modi)

മന്ത്രിമാരായ മറിയം ഷിവുന, മൽഷൻ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മാലിദ്വീപ് വക്താവ്, ഇബ്രാഹിം ഖലീൽ സസ്പെൻഷൻ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മന്ത്രി ഹസൻ സിഹാൻ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. മന്ത്രി മറിയം ഷിവുന നടത്തിയ പരാമർശത്തിൽ, ഇന്ത്യ മാലിദ്വീപിനെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചിരുന്നു.

മന്ത്രിയുടെ പരാമർശം വ്യക്തിപരമാണെന്നും സർക്കാരിന്റെ നിലപാട് അല്ലെന്നും മാലിദ്വീപ് പ്രസ്താവന ഇറക്കിയിരുന്നു. നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രിമാർ വിവാദ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം ഉയർന്നത്.

മന്ത്രിമാരുടെ വിവാദ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മാലദ്വീപിലേക്കുള്ള 8,000 ഹോട്ടൽ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളും ഇന്ത്യക്കാർ റദ്ദാക്കിയതായാണ് റിപ്പോർട്ട്. പിന്നാലെയാണ് പ്രശ്നപരിഹാരമാർഗങ്ങളുമായും മാലിദ്വീപ് സർക്കാർ രംഗത്ത് വന്നത്. ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മന്ത്രിമാർ മോദിക്കെതിരെ പ്രസ്താവന നടത്തിയത്.

Story Highlights: Maldives Suspends Three Ministers Over Remarks On PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top