Advertisement

പത്തനംതിട്ടയിൽ വൃദ്ധയ്ക്ക് മകന്റെ ക്രൂര മർദനം; രണ്ടു കൈയ്യും തല്ലിയൊടിച്ചു

January 7, 2024
2 minutes Read
Old woman brutally beaten by her son in Pathanamthitta

മദ്യപിച്ചെത്തിയ മകൻ അമ്മയുടെ രണ്ടുകൈയ്യും തല്ലിയൊടിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. തട്ടയ്ക്കാട് തേവർ കാട്ടിൽ സരോജിനിയുടെ(65) കൈയാണ് മകൻ വിജേഷ്(32) തല്ലിയൊടിച്ചത്. ചക്ക വേവിച്ച് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദ്ദനം. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിൽ നിന്നും വിജേഷ് ഒരു ചക്ക പറിച്ച് വീട്ടിൽ കൊണ്ടുവന്നിരുന്നു. അമ്മയോടിത് വേവിച്ച് നൽകാൻ ആവശ്യപ്പെട്ട ശേഷം ഇയാൾ പുറത്തേക്ക് പോയി. എന്നാൽ മറ്റു ജോലികൾ ഉള്ളതിനാൽ ചക്ക വേവിക്കാൻ സരോജിനിക്ക് കഴിഞ്ഞില്ല. ഇതിനിടെ പുറത്തുപോയി തിരിച്ചു വന്ന വിജേഷ് വൃദ്ധ മാതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

വീടിൻ്റെ പരിസരത്തുണ്ടായിരുന്ന മര കമ്പ് ഉപയോഗിച്ചായിരുന്നു 65 കാരിയായ അമ്മയെ ഇയാൾ മർദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും നടുവിനും പരുക്കുണ്ട്. സരോജിനിയെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകൻ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു.

Story Highlights: Old woman brutally beaten by her son in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top