Advertisement

സംസ്ഥാന സ്കൂള്‍ കലോത്സവം; ഇന്ന് അരങ്ങിലെത്തുക മിമിക്രിയുൾപ്പെടെ ജനപ്രിയ ഇനങ്ങൾ

January 7, 2024
2 minutes Read

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി കടുത്ത പോരാട്ടം. കലോത്സവത്തിന്റെ മൂന്നാം ദിവസവും കണ്ണൂർ ജില്ല കുതിപ്പ്‌ തുടരുന്നു. ഏറ്റവുമൊടുവിൽ ഫലമറിയുമ്പോൾ 674 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്.(School Kalolsavam 2024 Tough Fight for Gold Cup)

ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ. ഞായറാഴ്ചയായതിനാൽ കാഴ്ചക്കാരുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ജനപങ്കാളിത്തം കൂടിവരുന്നതും മത്സരം മുറുകുന്നതും സംസ്ഥാന കലോത്സവത്തിന്‍റെ മാറ്റ് കൂട്ടുകയാണ്.

Story Highlights: School Kalolsavam 2024 Tough Fight for Gold Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top