അയോധ്യ ക്ഷേത്ര പരിസരത്ത് മൊബൈൽ പേയ്മെന്റ് സേവനങ്ങൾ; ഭക്തരെ സ്വാഗതം ചെയ്യാൻ ഇനി പേടിഎമ്മും

അയോധ്യയിൽ എത്തുന്ന ഭക്തരെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ക്ഷേത്ര പരിസരത്ത് സുഗമവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്.(Paytm signs mou with Ayodhya Nagar Nigam)
ഇതിന്റെ ഭാഗമായി പേടിഎം, അയോധ്യ നഗർ നിഗവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭക്തരുടെ ഇഷ്ടാനുസരണം മൊബൈൽ പേയ്മെന്റുകൾ നടത്തുന്നതിനായി ക്യുആർ കോഡ്, സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ എന്നിവയാണ് ക്ഷേത്ര പരിസരത്ത് സജ്ജീകരിക്കുന്നതാണ്.രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ തടസ്സങ്ങൾ ഇല്ലാത്ത മൊബൈൽ പേയ്മെന്റ് സേവനങ്ങൾ നൽകുക എന്നതാണ് പേടിഎമ്മിന്റെ ലക്ഷ്യം.
അയോധ്യ മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച്, വിവിധ സ്ഥലങ്ങളിൽ മൊബൈൽ പേയ്മെന്റുകൾ എത്തിക്കാനുള്ള ശ്രമവും പേടിഎം നടത്തുന്നുണ്ട്. അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ ഗിരീഷ് പതി ത്രിപാഠിയുടെ സാനിധ്യത്തിൽ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും പേടിഎം ഒപ്പുവെച്ചു.
Story Highlights: Paytm signs mou with Ayodhya Nagar Nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here