ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; 11 പ്രതികളും ജയിലിലേക്ക്; രാജ്യത്തെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചുവെന്ന് ഷാനിമോൾ ഉസ്മാൻ

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച വിധി റദ്ദാക്കി സുപ്രിംകോടതി. രാജ്യത്ത് നിയമവ്യവസ്ഥിയിലുള്ള വിശ്വാസം പതിരുമടങ്ങു വർധിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്ന് മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ. അവർ അനുഭവിച്ച വേദനകളെ ഗുജറാത്ത് ഗവൺമെന്റ് ലളിതവത്കരിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നലപാടാണ് ഗുജറാത്ത് സർക്കാർ നൽകിയത്.(Shanimol Usman on Bilkis Banu Gang Rape Case)
ഇപ്പോഴത്തെ സുപ്രിംകോടതി വിധി സ്വാഗതാർഹമാണ്. പൊതുപ്രവർത്തകർക്ക് ഇടപെടാൻ കഴിയുന്നുവെന്ന വിധി വളരെ മാതൃകാപരമാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള പ്രതീക്ഷയാണ് ഉള്ളതെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.ഐ.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കംസമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്.
പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി വിശദീകരണം ചോദിച്ചിരുന്നുപ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. . സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
Story Highlights: Shanimol Usman on Bilkis Banu Gang Rape Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here