കെഎസ്‌ആർടിസിക്ക് 30 കോടി കൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ 1,380 കോടിയാണ് കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചത്. ഈ വർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 10,020 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
Story Highlights: 30 crores have been allocated to KSRTC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here