ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ; ഷെറിംഗ് തോബ്‌ഗെ പ്രധാനമന്ത്രി; അഭിനന്ദിച്ച് മോദി

ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ. ഷെറിംഗ് ടോബ്ഗേ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പിൽ 47 സീറ്റിൽ 30 സീറ്റുകളിലും വിജയിച്ചാണ് തോബ്‌ഗെയുടെ പിഡിപി പാർട്ടി അധികാരത്തിലേറിയത്. ഭൂട്ടാൻ ടെൻഡ്രൽ പാർട്ടി 17 സീറ്റുകളും നേടി. 2008-ൽ രാജവാഴ്ച അവസാനിച്ചതിന് ശേഷം രാജ്യത്ത് നടന്ന രാജ്യത്തെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.
ഇരുപാർട്ടികളിലും നിന്ന് 94 സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. നവംബറിലായിരുന്നു ആദ്യ റൗണ്ട് നടന്നത്. ഇന്ത്യൻ അനുഭാവിയായ 58കാരനായ ഷെറിംഗ് ടോബ്ഗേ 2013 മുതൽ 2018 വരെയാണ് ഭൂട്ടാൻ പ്രധാനമന്ത്രിയായിരുന്നത്. വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ ഷെറിംഗ് തോബ്‌ഗെയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
എക്‌സിലാണ് ഷെറിംഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി കുറിപ്പ് പങ്കുവച്ചത്. എന്റെ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാകുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Story Highlights: Bhutan’s People’s Democratic Party wins election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here