ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. നോയിഡയിൽ നിന്നുള്ള വികാസ് നേഗി എന്ന മുപ്പത്തിനാലുകാരനാണ് മരിച്ചത്. ഹൃദയഘാതം മൂലമാണ് മരണമെന്ന് റിപ്പോർട്ട്. യുവാവ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടിയെത്തുന്നതിനിടെ പാതിവഴിയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മറ്റു കളിക്കാർ ചേർന്ന് സി.പി.ആർ. നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വികാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം.
ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എഞ്ചിനിയർ കൂടിയാണ്. പോസ്റ്റ്മോർട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്.
Story Highlights: Noida man Dies Of Heart Attack While Playing Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here