Advertisement

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

January 10, 2024
1 minute Read

പത്താമത് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.ഗുജറാത്തിലേക്ക് വലിയ നിക്ഷേപങ്ങൾ ലക്ഷ്യമിട്ടാണ് ​വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. ജനുവരി 10 മുതൽ 12 വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരം കമ്പനികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. വിവിധ ലോകനേതാക്കളുമായും വ്യവസായ പ്രമുഖന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

യുഎഇ പ്രസിഡന്റിന് പുറമേ വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, ഗവർണർമാർ, മറ്റ് മന്ത്രിമാർ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായിട്ടുള്ള ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോയും പ്രാധമന്ത്രി ഉദ്ഘാടനം ചെയ്യും.

Story Highlights: PM Modi to inaugurate Vibrant Gujarat Summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top