ബോളിവുഡ് താര റാണിയും പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി ഷോ താരവുമായ രാഖീ സാവന്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ബോളിവുഡ് താരവും നര്‍ത്തകിയും ടി.വി.റിയാലിറ്റി ഷോ താരവുമായ നടി രാഖീ സാവന്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും രാഖീ സാവന്ത് യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. നേരത്തെ ബോളിവുഡ് ഉള്‍പ്പെടെ തെന്നിന്ത്യന്‍ താര നിര യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തിനായിരത്തില്‍ പരം മികച്ച പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ സേവനങ്ങള്‍ നല്‍കുക വഴി ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ നവമാധ്യമ സൈറ്റുകളിലും ഇ.സി.എച്ചിന്റെ ഗോള്‍ഡന്‍ വിസ സേവനങ്ങള്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. (Rakhi Sawant UAE Golden visa)
Story Highlights: Rakhi Sawant UAE Golden visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here