‘ലക്ഷദ്വീപിൽ ഉള്ളതെല്ലാം കൊണ്ടുവന്നത് കോൺഗ്രസ്, മോദി സർ എന്തുചെയ്തു?’; ഐഷ സുല്‍ത്താന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും വിമർശിച്ച് സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപിൽ നിലവിലുള്ളതെല്ലാം കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്നതാണ്. കോൺഗ്രസ് നൽകിയ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതല്ലാതെ ബിജെപി സർക്കാരും മോദി സാറും എന്താണ് ചെയ്തതെന്ന് ഐഷ സുൽത്താന ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐഷ കോൺഗ്രസ് ബിജെപി സർക്കാരുകളുടെ പ്രവർത്തനങ്ങളെ താരതമ്യം ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റ്:
ലോകത്തിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ലക്ഷദ്വീപാണ് – രാജീവ് ഗാന്ധി
നിങ്ങൾ ലോകം ചുറ്റികറങ്ങുന്നതിനു മുമ്പ് ആദ്യം നമ്മുടെ ലക്ഷദ്വീപ് കാണു – നരേന്ദ്ര മോദി അന്നത്തെ പ്രധാനമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസങ്ങളാണ് ഞാനിന്ന് പറയാൻ പോണത്…. രാജീവ് ഗാന്ധി സർ അന്ന് 10 ദിവസത്തോളം ലക്ഷദ്വീപിൽ താമസിച്ചിരുന്നു, അദ്ദേഹം ജനങളുടെ ഇടയിൽ പോയി അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ലക്ഷദ്വീപിലേക്ക് 10 കപ്പലുകൾ കൊണ്ട് വന്നിരുന്നു…
എന്നാൽ നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രി മോദി സർ, വെറും രണ്ട് ദിവസം മാത്രമേ ലക്ഷദ്വീപിൽ താമസിച്ചിരുന്നുള്ളു, അതിൽ ഒരു ദിവസം ആൾതാമസമുള്ള ദ്വീപിൽ വന്നിട്ട് ഉത്ഘാടനചടങ്ങൊക്കെ ഭംഗിയിൽ നിർവഹിച്ചിട്ട് അന്നേ ദിവസം തന്നെ തിരിച്ചു ആൾതാമസമില്ലാത്ത ദ്വീപായ, വെറും ടുറിസം മാത്രം നടത്തുന്ന ദ്വീപിൽ പോയി ഫോട്ടോഷൂട്ട് നടത്തുവായിരുന്നു… അതായത് കോൺഗ്രസ്സ് ഞങ്ങൾക്ക് 10 കപ്പലുകൾ തന്നപ്പോൾ ബിജെപി ഞങ്ങൾക്ക് വെറും രണ്ട് കപ്പലാക്കി വെട്ടി ചുരുക്കി…
ഇനി കോൺഗ്രസ്സ് ഞങ്ങളുടെ അഗത്തി ദ്വീപിലേക്ക് എയർപോട്ട് കൊണ്ട് വരുകയും, ഇന്നും അങ്ങോട്ടുള്ള ഫ്ലൈറ്റ് സർവീസ് മുടങ്ങാതെ നടത്തികൊണ്ടിരിക്കുകയും, ആൾതാമസമുള്ള 10 ദ്വീപിലേക്കും 10 ഹെലിപാടുകൾ വരെ കൊണ്ട് വരുകയും, 3 ഹെലികോപ്റ്റർ ദ്വീപിലെക്ക് കൊണ്ട് വരുകയും, അതിൽ രണ്ടെണ്ണം എയർആംബുലൻസായി ഉപയോഗിക്കാൻ ജനങ്ങൾക്ക് വിട്ട് തരുകയും ചെയ്തിരുന്നു…
എന്നാൽ ബിജെപി : മിനിക്കോയി ദ്വീപിലേക്ക് എയർപോട്ട് കൊണ്ട് വരാൻ പോകുന്നു പോലും… അതും അവർക്ക് തന്നെ ഉറപ്പില്ല
ഇനികേട്ടോ കോൺഗ്രസ്സാണ് ആ 10 ദ്വീപിലേക്കും ഹോസ്പിറ്റൽ കൊണ്ട് വന്നത്,മാത്രമല്ല 10 ആംബുലൻസും, അന്നൊക്കെ ഡോക്ടർമ്മാരും, നയ്സ്മ്മാരും, മരുന്നുകളും എപ്പോഴും അവൈലബിൾ ആയിരുന്നു, ഇവാകുവേഷൻ ചെയ്യേണ്ട രോഗിയെ സ്പോട്ടിൽ കേരളത്തിലേക്ക് എത്തിക്കാനുള്ള ഹെലികോപ്റ്റർ റെഡിയുമായിരുന്നു… ഇന്ന് ബിജെപി വന്നപ്പോൾ, ഹോസ്പിറ്റലിലിന്റെയൊക്കെ അവസ്ഥ അതി ദാരുണം, ഡോക്ടർമ്മാരെ പിരിച്ച് വിടുന്നു, നഴ്സ്മ്മാരെ പിരിച്ച് വിടുന്നു, ഹോസ്പിറ്റലിൽ എക്യുപെൻസ് ഓൺ ചെയ്യാനുള്ള ടെക്നിഷൻമ്മാർ പോലും ഇല്ലാത്ത അവസ്ഥ, രോഗിക്ക് ഇവാക്കുവേഷൻ കാത്തിരിക്കേണ്ട അവസ്ഥ… അങ്ങനെ സംഭവിക്കുന്ന മരണങ്ങളുടെ എണ്ണങ്ങൾ കൂടി കൂടി വരുന്നു… ഇനിയടുത്തത് സ്കൂളും കോളേജും : ഈ പത്ത് ദ്വീപിലേക്കും സ്കൂളുകളും, അംങ്കനവാടികളും, ഇന്നവിടെ കാണുന്ന എല്ലാ കോളേജുകളും കൊണ്ട് വന്നത് കോൺഗ്രസ്സ് ആണ്…
ബിജെപി വന്നപ്പോൾ സ്കൂളുകൾ തമ്മിൽ ഒന്നാക്കി കൊണ്ട് കുട്ടികൾക്ക് ക്ലാസ്സ് റൂമിൽ ശ്വാസം വിടാനുള്ള സ്ഥലമില്ലാതാക്കി, ടീച്ചേർസിനെ വരെ പിരിച്ച് വിട്ടു, കുട്ടികൾ അവിടെ ക്ലാസ്സ് റൂമിന് വേണ്ടിയുള്ള സമരത്തിലാണ്, അങ്കനവാടി പൂട്ടിച്ചു, കോളേജിന്റെ കാര്യം പറഞ്ഞാൽ കലികറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എടുത്ത് നേരെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലേക്ക് ആക്കിയേക്കുവാണ്, അപ്പൊ ഇത് വരെ പഠിച്ചെത്തിയ ഫൈനലിയർ സ്റുഡൻസിന്റെ അവസ്ഥ എന്തായിരിക്കും…?
കോൺഗ്രസ്സ് ആ നാട്ടിലേക്ക് ജനങ്ങൾക്ക് ജോലി സാധ്യതയുള്ള ഓരോ മേഘലകൾ തുറന്നപ്പോൾ, അതേ മേഘലയിലെക്ക് ബിജെപി വന്നിട്ട് 3000, 4000 പേരെയൊക്കെ ഒറ്റയടിക്ക് ജോലിയിൽ നിന്നും പിരിച്ച് വിട്ടിരിക്കുന്നു…
മത്സ്യബന്ധന മേഖലയിലേക്ക് കോൺഗ്രസ്സിന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ തന്നെ ബിജെപി അവരുടെ എല്ലാ അനുകൂല്യങ്ങളും കട്ട് ചെയ്തു പണ്ടാരമടക്കി… ഇനി പണ്ടാരം ഭൂമിയുടെ കാര്യത്തിൽ ഇന്നേവരെ കൈ കടത്താത്ത അത് ജനങളുടെ അവകാശമാണെന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്ത കോൺഗ്രസ്സിനെ തോൽപ്പിച്ചു കൊണ്ട് ബിജെപി ജനങളുടെ കൈയിൽ നിന്നും ആ പണ്ടാര ഭൂമി പിടിച്ച് പറിച്ചു സ്വന്തമാക്കാൻ ശ്രമിക്കുന്നു… കോൺഗ്രസ്സ് കൊണ്ട് വന്നതാണ് പെട്രോൾ പമ്പ്, ഇന്ന് പെയിന്റ് മാറ്റി അടച്ചതാണ് ബിജെപി ചെയ്തൊരു നല്ല കാര്യം കുടിവെള്ള പദ്ധതി ലക്ഷദ്വീപിലേക്ക് കൊണ്ട് വരുകയും നടപ്പാക്കി ജനങ്ങൾക്ക് കാണിച്ചു കൊടുക്കയും ചെയ്തത് കോൺഗ്രസ്സ് ആണ്…ബിജെപി എന്ത് ചെയ്തു?
ചുരുക്കി പറഞ്ഞാൽ നമ്മുടെ ബഹുമാനപ്പെട്ട മോദിസർ പോയിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയ ആൾതാമസമില്ലാതിരുന്ന ബംഗാരം ദ്വീപിനെ, ഇത്രയും ഭംഗിയിൽ ടുറിസ്റ്റ് ഹബ്ബ് ആക്കി മാറ്റിയത് ഇതേ കോൺഗ്രസ്സ് തന്നെയാണ്…
ഇതാണ് ഇവർ തമ്മിലുള്ള വ്യത്യാസം
Story Highlights: ‘Congress brought everything in Lakshadweep, what did Modi sir do?’; Aisha Sultana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here