Advertisement

ബീച്ച് ജനറല്‍ ആശുപത്രിയിലെ എക്‌സറേ യൂണിറ്റ് വീണ്ടും പണിമുടക്കി; വലയുന്നത് സാധാരണക്കാര്‍

January 13, 2024
3 minutes Read
x ray unit at Kozhikode Beach Taluk Hospital stop working

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് വീണ്ടും പണിമുടക്കി. ഫിലിം തീര്‍ന്നതോടെ നിരവധി രോഗികളാണ് ദുരിതത്തിലായത്. റീഡര്‍ തകരാറിലായതോടെ കഴിഞ്ഞ ദിവസവും എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ( x ray unit at Kozhikode Beach Taluk Hospital stop working)

സാധാരണക്കാരില്‍ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് കോഴിക്കോട് ബീച്ച് ആശുപത്രി. യാത്രാക്കൂലി മാത്രം കൈയില്‍ കരുതി ആശുപത്രിയില്‍ എത്തിയവരാണ് ദുരിതത്തിലായത്. എക്‌സറേ പുറത്തു നിന്ന് എടുക്കണമെന്ന് അറിഞ്ഞതോടെ പലരും തിരിച്ചു പോയി. എന്നാല്‍ ചിലര്‍ രോഷാകുലരായി.

Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!

കഴിഞ്ഞ ആഴ്ച എക്‌സറേ യൂണിറ്റിലെ റീഡര്‍ തകരാറിലായതോടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. എന്നാല്‍ എക്‌സറേ ഫിലിമിന് ഇന്നലെ ഓര്‍ഡര്‍ നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.

Story Highlights: x ray unit at Kozhikode Beach Taluk Hospital stop working

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top