സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഡ്രൈവര്‍ വണ്ടിയെടുത്തത് അലക്ഷ്യമായി; വിഡിയോ

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എറണാകുളം പെരുമ്പാവൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. (student escaped unhurt from school bus accident video)
പെരുമ്പാവൂര്‍ മെക്കാ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
അപകടത്തില്‍ കുട്ടിയുടെ കാലിന് പരുക്കേറ്റിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഉമ്മറിനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തു.
Story Highlights: student escaped unhurt from school bus accident video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here