Advertisement

തൃശൂരിൽ തനിക്ക് വേണ്ടി എഴുതിയ ചുമരെഴുത്തുകൾ ടിഎൻ പ്രതാപൻ മായ്പ്പിച്ചു

January 15, 2024
1 minute Read
thrissur tn prathapan congress

തൃശൂരിൽ ടിഎൻ പ്രതാപനുവേണ്ടി എഴുതിയ ചുമരെഴുത്തുകൾ മായ്പ്പിച്ചു. ടിഎൻ പ്രതാപൻ എംപി തന്നെ ഇടപെട്ടാണ് കോൺഗ്രസ് പ്രവർത്തകർ എഴുതിയ ചുമരെഴുത്തുകൾ മായ്പ്പിച്ചത്.

വെങ്കിടങ്ങ് സെന്ററിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബിജെപിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്.

‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതാണ് ചുമരെഴുത്ത്. കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് ടി.എൻ പ്രതാപൻ.

Story Highlights: thrissur tn prathapan congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top