മാസ്റ്റര്‍മൈന്‍ഡ് ഇന്റർനാഷണൽ: സൗദി അറേബ്യക്ക് മൂന്ന് ഒന്നാം സ്ഥാനം

ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ സംഘടിപ്പിച്ച മാസ്റ്റര്‍മൈന്‍ഡ്’23 അന്താരാഷ്ട്ര ക്വിസ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.ഐ സി എഫിന്റെ മീലാദ് കാമ്പയിന്റെ ഭാഗമായാണ് ‘തിരുനബിയുടെ പത്നിമാർ’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിൽ വിദ്യാര്‍ത്ഥി വിദ്യാര്‍ ത്ഥിനികൾക്കായാണ് മത്സരം ഒരുക്കിയത്. ആറു രാജ്യങ്ങളിൽ നടന്ന സെൻട്രൽ മത്സരത്തിന് ശേഷം നാഷണൽ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 24 പേരാണ് അന്താരാഷ്ട്ര തലത്തിൽ നടന്ന മത്സരത്തിൽ മാറ്റുരച്ചത്. (Mastermind International Third prize for Saudi Arabia)
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റാഷിദ് അബ്ദുസ്സത്താറും (സഊദി അറേബ്യ) സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഫാദിലും (സഊദി അറേബ്യ) സീനിയർ ഗേൾസിൽ നൂറുൽ ഹുദാ (സഊദി അറേബ്യ) ജൂനിയർ ഗേൾസിൽ ആയിഷ റുമൈസ്വ (യു എ ഇ) യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിലെ രണ്ട്, മൂന്ന് സ്ഥാനക്കാർ: ജൂനിയർ ബോയ്സ്: മുഹമ്മദ് റിഹാൻ ഷമീർ (ബഹ്‌റൈൻ), അബ്ദുല്ല ഷാസെബ് (യുഎഇ).
ജൂനിയർ ഗേൾസ്: ഖദീജ അഷ്‌റഫ് (കുവൈത്ത്), സൽവ ഫാത്വിമ (ഒമാൻ).
സീനിയർ ബോയ്സ്: മുഹമ്മദ് ഷയാൻ (യു എ ഇ), മുഹമ്മദ് ഹംദാൻ റഫീഖ് (ഖത്തർ)
സീനിയർ ഗേൾസ്: ഹംദ ഫൈസൽ (ഖത്തർ), നഫീസ ചീനമ്മടത്ത് (യു എ ഇ).
അബ്ദുൽ ഹമീദ് ചാവക്കാട് ക്വിസ് മാസ്റ്ററായിരുന്നു. സക്കീർ മാസ്റ്റർ, (ഒമാൻ) മത്സരത്തിന് നേതൃത്വം നൽകി. ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് സുബൈർ സഖാഫി ഉദ്‌ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി സ്വാഗതവും കരീം ഹാജി ബഹ്റൈൻ നന്ദിയും പറഞ്ഞു.
വിജയികളെ ഇന്തർനാഷണൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി നിസാർ സഖാഫി, ഫൈനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് കോയ തങ്ങൾ എന്നിവർ അനുമോദിച്ചു.
Story Highlights: Mastermind International Third prize for Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here