ശിവം ദുബെയ്ക്കും യശസ്വി ജയ്സ്വാളിനും ബിസിസിഐ കരാർ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്

യുവതാരങ്ങളായ ശിവം ദുബെയ്ക്കും യശസ്വി ജയ്സ്വാളിനും ബിസിസിഐ കരാർ ലഭിചേക്കുമെന്ന് റിപ്പോർട്ട്. സമീപകാലത്തായി തകർപ്പൻ പ്രകടനം നടത്തുന്നത് യശസ്വിക്ക് ഗുണമായപ്പോൾ അഫ്ഗാനിസ്താനെതിരായ രണ്ട് ടി-20കളിലെയും മാച്ച് വിന്നിങ് പ്രകടനങ്ങളാണ് ദുബെയെ തുണച്ചത്. ഇരുവരും വരുന്ന ടി-20 ലോകകപ്പിൽ ടീമിലുണ്ടാവുമെന്നും സൂചനയുണ്ട്,.
ആറ് വിക്കറ്റിനാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയത്. 173 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. യശ്വസി ജെയ്‌സ്വാൾ 68 റൺസും ശിവം ദുബെ 63 റൺസും നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വെറും 27 പന്തുകളിൽ നിന്ന് ജയ്‌സ്വാളും 22 പന്തിൽ നിന്ന് ദുബെയും ഫിഫ്റ്റി തികച്ചു. 57 റൺസ് നേടിയ ഗുൽബദിൻ നയ്ബ് അഫ്ഗാൻ്റെ ടോപ്പ് സ്കോററായി. 4 ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് കളിയിലെ താരം.
Story Highlights: shivam dube yashasvi jaiswal bcci contract
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here