Advertisement

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്നത് വ്യാജ പ്രചരണം; കേസെടുത്ത് കേരള പൊലീസ്, 24 മണിക്കൂറും നിരീക്ഷണം

January 19, 2024
1 minute Read

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ കേസെടുത്ത് കേരള പൊലീസ്. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. സോഷ്യൽ മീഡിയയിലാണ് സ്ത്രീകളുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണം ശക്തമായത്.

ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഇരുമുടിക്കെട്ടേന്തിയ 2 യുവതികൾ പതിനെട്ടാം പടിക്ക് സമീപം നിൽക്കുന്നതായുള്ള സെൽഫി വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എഫ് ഐ ആ‌ർ നമ്പർ 2/2024 ആണെന്ന വിവരവും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും കേരള പൊലീസ് നൽകിയിട്ടുണ്ട്.

ശബരിമലയിൽ വീണ്ടും യുവതികൾ പ്രവേശിച്ചതായി ഇൻസ്റ്റഗ്രാം വഴി വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട സൈബർ പൊലീസാണ് കേസ് എടുത്തത്. അക്കൗണ്ട് ഉടമയെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Story Highlights: Police registered case sabarimala women entry fake news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top