ഹോർട്ടികോർപ് ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു; സിപിഐ നേതാവ് പി. രാജു 45 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

ഹോര്‍ട്ടി കോര്‍പ്പ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് എറണാകുളത്തെ സി പി ഐ നേതാവ് പി രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിച്ചെന്ന് യുവാവിന്‍റെ പരാതി. സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജു, ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍,സി വി സായ് എന്നിവര്‍ക്കെതിരെയാണ് പരാതി.
ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി കൊണ്ട് വന്ന് വിറ്റാല്‍ വൻ ലാഭമുണ്ടാവമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ലാഭവും മുടക്കുമുതലും ഒന്നും കിട്ടാതായതോടെ കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീൻ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
45 ലക്ഷം രൂപ പി രാജു തട്ടിയെടുത്തെന്നും ഈ പണം ഉപയോഗിച്ച്പുതിയ കാർ വാങ്ങിയെന്നും പരാതിയിൽ ആരോപിക്കുന്നു. എന്നാൽ പൊതുപ്രവർത്തനം എന്ന നിലയിൽ മാത്രമാണ് ഇടപെടൽ നടത്തിയതെന്നാണ് പി രാജുവിൻറെ പ്രതികരണം. അന്വേഷിച്ച ശേഷം പരാതിയിൽ കേസെടുക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: Kodungallur Native Complaint Against CPI Leader P Raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here