അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നൽകാൻ വൈകി; രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ

അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നൽകാൻ വൈകിയതിന് രാഹുൽ ഗാന്ധിക്ക് പിഴ. മഹാരാഷ്ട്രയിലെ താനെ കോടതിയാണ് പിഴ ചുമത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലായിരുന്നു ഹർജി. 881 ദിവസം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധി നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു കോടതി നടപടി.
ഗുരുതരമായ അലംഭാവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മാപ്പപേക്ഷ കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി എംപിയാണ് സ്ഥിരാമയി ഡൽഹിയിൽ താമസിക്കുന്നതാണ്. കൂടാതെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യുന്നതിനാലാണ് മറുപടി നൽകാൻ കാലതാമസം എടുത്തതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ഹർജി. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്എസ് പ്രവർത്തകൻ വിവേക് മങ്കേരേക്കർ കോടതിയെ സമീപിച്ചത്. ഇതിൽ മറുപടി നൽകാൻ വൈകിയതിനാണ് രാഹുൽ ഗാന്ധിക്ക് പിഴശിക്ഷ വിധിച്ചത്.
Story Highlights: Rahul Gandhi fined Rs 500 by Thane court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here