തൃശൂർ തിരിച്ച് പിടിക്കാൻ പ്രത്യേക തന്ത്രം മെനയാൻ സി.പി.ഐ; സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിക്കണമെന്ന് ആവശ്യം

ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്ന് സിപിഐയിൽ ആവശ്യം.പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിലാണ് ആവശ്യം ഉയർന്നത്. സ്ഥാനാർത്ഥി നിർണയത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാക്കരുതെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും ഒരു ഘടകമാണെന്നും പുതിയ സാഹചര്യത്തിൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും എക്സിക്യൂട്ടിവിൽ അഭിപ്രായം ഉയർന്നു. ദേശീയ ശ്രദ്ധയാകർഷിക്കുമെന്ന വിലയിരുത്തലിൽ പ്രത്യേക തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് സിപിഐ ഒരുങ്ങുന്നത്.
തൃശൂരിനായി പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രം മെനയാനാണ് സി.പി.ഐയുടെ ശ്രമം.
തൃശൂർ തിരിച്ച് പിടിക്കാൻ പ്രത്യേക തന്ത്രം ആവിഷ്കരിക്കും. കോൺഗ്രസിൻെറ പരിപാടി കൂടി കഴിഞ്ഞ് തന്ത്രം തയാറാക്കാനാണ് സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായിരിക്കുന്നത്. ബി.ജെ.പിക്ക് പിന്നാലെ കോൺഗ്രസും തൃശൂരിൽ വമ്പൻ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
Story Highlights: CPI pushes its Lok Sabha campaign preparations Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here