ഷൊഐബ് മാലികിൻ്റെ വിവാഹം; സാനിയ മിർസയ്ക്ക് പിന്തുണയുമായി പാക് സമൂഹമാധ്യമങ്ങൾ

പാക് ക്രിക്കറ്റർ ഷൊഐബ് മാലിക്കിൻ്റെ വിവാഹത്തിൽ മുൻ ഭാര്യയും ഇന്ത്യൻ ടെന്നിസ് താരവുമായ സാനിയ മിർസയ്ക്ക് പിന്തുണയുമായി പാക് സമൂഹമാധ്യമങ്ങൾ. ഈ മാസം 20നാണ് ഷൊഐബ് അഭിനേത്രിയായ സന ജാവേദിനെ വിവാഹം കഴിച്ചത്.
2010 ഏപ്രിലിലാണ് ഷുഐബ് മാലിക്ക് സാനിയയെ വിവാഹം കഴിക്കുന്നത്. 2018 ഒക്ടോബറിൽ സാനിയ മകനു ജന്മം നൽകി. ഇഹ്സാൻ മിർസ മാലിക് എന്നാണ് മകൻ്റെ പേര്. കുറച്ചുകാലങ്ങളായി ഇരുവരും അകന്നുകഴിയുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മാലിക്കോ സാനിയയോ ഇത് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഷാക്കിബ് തന്നെ തൻ്റെ പുതിയ വിവാഹത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Story Highlights: pakistan social media support sania mirza
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here