‘ഒവൈസി ഉടൻ ‘രാംനാം’ ചൊല്ലും’; രാമക്ഷേത്ര പരാമർശത്തിനെതിരെ വിഎച്ച്പി

ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമർശത്തിൽ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയെ വിമർശിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹൈദരാബാദ് എംപി ഉടൻ തന്നെ ‘രാംനാം’ ചൊല്ലുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ. ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അയോധ്യയിൽ തർക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്‌ക്കെതിരെ മറ്റ് നിയമനടപടികൾ സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ലണ്ടനിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ ആളാണ് താൻ എന്നാണ് ഒവൈസി പറയുന്നത്. അങ്ങനെയെങ്കിൽ തർക്ക മന്ദിരം സംരക്ഷിക്കാനായി അദ്ദേഹത്തിന് കോടതിയിൽ പോകാമായിരുന്നില്ലേ?. അത് ചെയ്യാതെ രാഷ്ട്രീയം കളിക്കുകയായിരുന്നു ഒവൈസി. ഇപ്പോഴും അത് തുടരുന്നു. ഒവൈസിയുടെ പാർട്ടിക്കാർക്ക് ഉടൻ തന്നെ ശ്രീരാമന്റെ മഹത്വം മനസ്സിലാകുമെന്നും വിനോദ് ബൻസാൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 500 വർഷത്തിനുള്ളിൽ ഒവൈസിയുടെ പൂർവ്വികർ ആരെങ്കിലും തർക്ക മന്ദിരം സന്ദർശിച്ചിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു
തർക്ക മന്ദിരം മുസ്ലീങ്ങളുടേത് ആയിരുന്നുവെന്നും, എല്ലാവരും ചേർന്ന് അത് മുസ്ലീങ്ങളുടെ പക്കൽ നിന്നും കൈക്കലാക്കിയത് ആണെന്നുമായിരുന്നു ഒവൈസിയുടെ പരാമർശം. തർക്ക മന്ദിരം പൊളിച്ചില്ലായിരുന്നുവെങ്കിൽ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് കാണുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞിരുന്നു.
Story Highlights: VHP reacts to Hyderabad MP’s Ram Mandir remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here