Advertisement

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ക്ഷണം ലഭിച്ചതായി സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ

January 21, 2024
7 minutes Read
"Will Be Attending" Ram Temple Event Says Nithyananda

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതായി സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതി നിത്യാനന്ദ. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ചരിത്രപരവും അസാധാരണവുമായ സംഭവം കാണാതെ പോകരുതെന്നും ട്വീറ്റ്.

‘ചരിത്രപരവും അസാധാരണവുമായ സംഭവം നഷ്ടപ്പെടുത്തരുത്! ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയിൽ ശ്രീരാമനെ ഔപചാരികമായി ആവാഹിക്കും. ലോകത്തെ മുഴുവൻ അനുഗ്രഹിക്കാനായി രാമൻ എത്തുകയാണ്. ഔപചാരിക ക്ഷണം ലഭിച്ചതിനാൽ, ഹിന്ദുമതത്തിന്റെ പരമോന്നത മഹാചാര്യൻ ഭഗവാൻ ശ്രീ നിത്യാനന്ദ പരമശിവം ഈ മഹത്തായ ചടങ്ങിൽ പങ്കെടുക്കും’- നിത്യാനന്ദ ട്വീറ്റ് ചെയ്തു.

നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി മുതൽ വിവിധ നേതാക്കൾ അയോധ്യയിലെത്തും. അനുമതിയുള്ളവരെ ഒഴികെ ആരെയും ചടങ്ങിൽ അനുവദിക്കില്ല. കനത്ത പൊലീസ് സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് നിത്യാനന്ദയുടെ പ്രഖ്യാപനം.

Story Highlights: “Will Be Attending” Ram Temple Event, Says Nithyananda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top